തങ്കച്ചന് എതിരായ നീക്കം അപലപനീയം: ചെന്നിത്തല

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കണ്‍വീനറുമായ പി പി തങ്കച്ചനെ പെരുമ്പാവൂര്‍ ജിഷ വധക്കേസുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്ന് രമേശ് ചെന്നിത്തല. ജിഷയുടെ അമ്മയും സഹോദരിയും ഈ ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. പി പി തങ്കച്ചനെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നവരെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it