തകര്‍ന്ന മല്‍സ്യബന്ധന യാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും

പൊന്നാനി: പൊന്നാനിയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന മല്‍സ്യബന്ധനയാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിനു തുല്യമായ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും.
ജൂലൈ 13ന് പൊന്നാനിയിലും പടിഞ്ഞാറെക്കരയിലും നങ്കൂരമിട്ടിരുന്ന മല്‍സ്യബന്ധന വള്ളങ്ങള്‍ കാറ്റിലും തിരയിലും പെട്ട് തകര്‍ന്ന സംഭവത്തില്‍ കോടികളുടെ നഷ്ടമാണുണ്ടായത്.
15ഓളം മല്‍സ്യബന്ധന യാനങ്ങള്‍ കടലിലേക്ക് ഒഴുകിപ്പോവുകയും എട്ടു ബോട്ടുകള്‍ പൂര്‍ണമായി തകരുകയും ചെയ്തു.
നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും രംഗത്തെത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it