Flash News

തകര്‍ക്കേണ്ടത് മനുവിന്റെ പ്രതിമയെന്ന് ജിഗ്നേഷ് മേവാനി

തകര്‍ക്കേണ്ടത് മനുവിന്റെ പ്രതിമയെന്ന് ജിഗ്നേഷ് മേവാനി
X
അഹമ്മദാബാദ്:  ത്രിപുരയില്‍ ലെനിന്റെയും തമിഴ്‌നാട്ടില്‍ പെരിയാറിന്റെയും പ്രതിമ തകര്‍ത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയുടെ ട്വീറ്റ് .
മോദി ജീ നിങ്ങളുടെ കുട്ടികളോട് പോയി മനുവിന്റെ പ്രതിമ തകര്‍ക്കാന്‍ പറയൂ, ചൂഷണം ചെയ്യപ്പെട്ട ദളിതര്‍ എപ്പോഴും അംബേദ്ക്കറിന്റെയും പെരിയാറിന്റെയും ഫൂലെയുടെയും ലെനിന്റെയും പാരമ്പര്യം വിലപ്പെട്ടതായി കാണുമെന്നും എന്നെങ്കിലും രാജസ്ഥാന്‍ ഹൈക്കോടതിയിലെമനു പ്രതിമ തകര്‍ക്കുമെന്നും ജിഗ്‌നേഷ് ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it