ernakulam local

ഡ്രൈവിങ് സ്‌കൂളുകളില്‍ വാഹനവകുപ്പ് പരിശോധന

കാക്കനാട്: ജില്ലയില്‍ ഡ്രൈവിങ് സ്‌കൂളില്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അഞ്ചെണ്ണത്തിനെതിരേ നടപടിയെടുത്തു.
വാഹനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍ക്കെതിരേയാണ് നടപടി. ഡ്രൈവിങ് പഠിക്കാന്‍ എത്തുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിന് യോഗ്യരായ ഇന്‍സ്‌ട്രെക്ടര്‍മാര്‍ ഇല്ലെന്നുള്ളതാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കൂടാതെ പഠനസാമഗ്രികള്‍ ഇല്ലാത്തതും രജിസ്റ്ററുകള്‍ സൂക്ഷിക്കാത്തതുമായ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് എതിരേയാണ് നടപടിയെടുത്തിട്ടുള്ളത്.
ആര്‍ടിഒ കെ എം ഷാജിയുടെ നിര്‍ദേശപ്രകാരമാണ് ഡ്രൈവിങ് സ്‌കൂളുകള്‍ പരിശോധന നടത്തിയത്. മുപ്പത് ഡ്രൈവിങ് സ്‌കൂളുകള്‍ പരിശോധിച്ചതില്‍ പതിനൊന്നെണ്ണത്തില്‍ അപാകതകള്‍ കണ്ടെത്തിയ സ്‌കൂളുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
വാഹനവകുപ്പിന്റെ നോട്ടിസ് മുഖവിലക്കെടുക്കാതെ അപാകതകള്‍ തിരുത്താന്‍ തയ്യാറാവാതിരുന്ന നാല് ഡ്രൈവിങ് സ്‌കൂളുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ഒരെണ്ണം പൂര്‍ണമായും അടച്ചുപൂട്ടാന്‍ നടപടിയെടുക്കുകയും ചെയ്തതായി ആര്‍ടിഒ പറഞ്ഞു. മാര്‍ട്ടിന്‍, ടീന്‍, സെന്റ്. ജോസഫ്, ലെയ്ജിന്‍ സനീഷ് എന്നീ ഡ്രൈവിങ് സ്‌കൂളുകളാണ് സസ്‌പെന്റ് ചെയ്തത്. പറവൂറില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ഡേ ഡ്രൈവിങ് സ്‌കൂളാണ് റദ്ദാക്കിയതെന്നും ആര്‍ടിഒ പറഞ്ഞു. തുടര്‍ന്നും പരിശോധനകള്‍ ഉണ്ടാവുമെന്നും കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ നടപടി ഉണ്ടാവുമെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it