Readers edit

ഡ്രൈവിങ് ടെസ്റ്റിന് സ്വയം തിയ്യതി തിരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് സ്വയം തിയ്യതി തിരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് സഹായകമാവുന്ന സംവിധാനവുമായി മോട്ടോര്‍വാഹന വകുപ്പ് രംഗത്ത്. ഓണ്‍ലൈന്‍ ഡ്രൈവിങ് ടെസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നറിയപ്പെടുന്ന സംവിധാനം ഇന്നലെ മുതല്‍ നിലവില്‍വന്നു. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ഡ്രൈവിങ് ടെസ്റ്റിനുള്ള തിയ്യതി മാറ്റിയെടുക്കാന്‍ അപേക്ഷകന്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ സമീപിക്കേണ്ടിയിരുന്നു. ഇത് പലപ്പോഴും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ഇടനിലക്കാരും അപേക്ഷകരെ ചൂഷണം ചെയ്യാന്‍ ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന് പരിഹാരമായി പുതിയ സംവിധാനം ആവിഷ്‌കരിച്ചത്.
വകുപ്പിന്റെ ഇ- ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിപ്രകാരം ടെസ്റ്റ് തിയ്യതി മാറ്റുന്നതിനായി അപേക്ഷകന്‍ ഇനി ആര്‍ടിഒ ഉദ്യോഗസ്ഥരെയോ ഇടനിലക്കാരെയോ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെയോ സമീപിക്കേണ്ടതില്ല. പകരം വകുപ്പിന്റെ വെബ് പോര്‍ട്ടലായ ംംം.സലൃമഹമാ്‌റ.ഴീ്.ശി സന്ദര്‍ശിക്കുമ്പോള്‍ അപ്ലൈ ഓണ്‍ലൈനിലെ ലൈസന്‍സ് സര്‍വീസ് എന്ന ലിങ്ക് വഴി സേവനം ലഭ്യമാവും.
ഇതോടൊപ്പം കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ അടയ്ക്കാനും  ഇ പെയ്‌മെന്റ് സംവിധാനം മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ചു. വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള കാമറ സര്‍വൈലന്‍സ് സിസ്റ്റം വഴി കണ്ടുപിടിക്കുന്ന കുറ്റകൃത്യങ്ങളുടെ പിഴയടയ്ക്കാനാണ് ഈ സംവിധാനം. നേരത്തേ, കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ അടയ്ക്കാന്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ പോവണമായിരുന്നു. എന്നാല്‍, ഇനിമുതല്‍ മോട്ടോര്‍വാഹന വകുപ്പിന്റെ വെബ് പോര്‍ട്ടല്‍ വഴി വാഹന ഉടമകള്‍ക്ക് ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഓണ്‍ലൈന്‍ വഴി അടയ്ക്കാനാവും.
ഒപ്പം ടാക്‌സികള്‍ക്കുള്ള അഖിലേന്ത്യാ പെര്‍മിറ്റിന്റെ ഡ്യൂപ്പിക്കേറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കാനും എസ്ടിഎയില്‍നിന്നും നല്‍കുന്ന സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി പണം അടയ്ക്കാനും സ്റ്റേജ് കാര്യേജ് വാഹന ഉടമകള്‍ക്ക് ഓണ്‍ലൈനായി ത്രൈമാസ കണക്ക് സമര്‍പ്പിക്കാനുള്ള സംവിധാനവും വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it