Kottayam Local

ഡ്രൈവറും കണ്ടക്ടറും വോട്ട് ചെയ്തപ്പോള്‍ കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങി

എരുമേലി : ഡ്രൈവറും കണ്ടക്ടറും വോട്ട് ചെയ്യാന്‍ പോയതിന്റെ പേരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് റദ്ദാക്കിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും, കോര്‍പ്പറേഷനും ജീവനക്കാര്‍ പരാതി നല്‍കി.
ഇന്നലെ എരുമേലി കെഎസ്ആര്‍ടിസി സെന്ററിലാണ് സംഭവം. രാവിലെ കണയങ്കവയലില്‍ നിന്നുമെത്തി പമ്പക്ക് പുറപ്പെടുന്ന സര്‍വീസാണ് ശബരിമല തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ട് വകവയ്ക്കാതെ അധികൃതര്‍ റദ്ദാക്കിയത്.
ഡ്രൈവറും കണ്ടക്ടറും വോട്ട് ചെയ്ത ശേഷം രാവിലെ 8.30ഓടെ സെന്ററിലെത്തിയപ്പോള്‍ സര്‍വീസ് റദ്ദാക്കിയെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. സെന്ററിലെ മറ്റ് ജീവനക്കാരും രാവിലെ തന്നെ വോട്ട് ചെയ്യാന്‍ പോയിരുന്നു.
എന്നാല്‍ പമ്പ ബസ്സിലെ ജീവനക്കാര്‍ മനപ്പൂര്‍വം വൈകിയാണ് വന്നതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം വ്യക്തിവിരോധം മൂലമാണ് നടപടി സ്വീകരിച്ചതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
സംഭവം സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി സിഐടിയു വിഭാഗം യൂനിറ്റ് സെക്രട്ടറി കെ എച്ച് ഫൈസല്‍ അറിയിച്ചു. ശബരിമല മാസപൂജയുടെ ഭാഗമായി നിരവധി തീര്‍ത്ഥാടകരാണ് പമ്പക്ക് പോവാന്‍ സെന്ററില്‍ കാത്ത് നിന്നത്.
Next Story

RELATED STORIES

Share it