Flash News

ഡ്രൈവറില്ലാതെ ട്രെയിന്‍ 12 കിലോമീറ്റര്‍ ഓടി, ജീവനക്കാരന്‍ ഓടിച്ചിട്ടു പിടികൂടി

ഡ്രൈവറില്ലാതെ ട്രെയിന്‍  12 കിലോമീറ്റര്‍ ഓടി, ജീവനക്കാരന്‍ ഓടിച്ചിട്ടു പിടികൂടി
X


കല്‍ബുറഗി: ലോക്കോ പൈലറ്റ് (ട്രെയിന്‍ ഡ്രൈവര്‍) ഇല്ലാതെ 12 കിലോമീറ്ററിലേറെ ഓടിയ ട്രെയിന്‍ റെയില്‍വേ ജീവനക്കാരന്‍ സിനിമാസ്‌റ്റൈലില്‍ ഓടിച്ചിട്ടു പിടികൂടി. കര്‍ണാടകയിലെ കല്‍ബുറഗിയ്ക്കടുത്ത് വാഡി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചെന്നൈയില്‍ നിന്നും  മുംബൈയിലേക്കു പോവുകയായിരുന്ന ട്രെയിന്‍ എന്‍ജിന്‍ മാറ്റുവാനായി വ്യാഴാഴ്ച പുലര്‍ച്ചെ വാഡി സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയതായിരുന്നു.
ലോക്കോപൈലറ്റ് ഇറങ്ങിയശേഷവും ട്രെയിന്‍ മുന്നോട്ട് പോവുകയായിരുന്നു.

ഉടന്‍തന്നെ വാഡി സ്റ്റേഷന്‍ അധികൃതര്‍ അടുത്ത സ്‌റ്റേഷനുകളിലേക്ക് അപായ സന്ദേശങ്ങള്‍ അയച്ചു. അപകടം ഒഴിവാക്കാന്‍ എതിര്‍ ദിശയില്‍ വരുന്ന ട്രെയിനുകള്‍ അധികൃതര്‍ നിര്‍ത്തി. ഒടുവില്‍ ഒരു ജീവനക്കാരന്‍ സിനിമാ സ്‌റ്റൈലില്‍ ബൈക്കില്‍ ട്രെയിനിനെ പിന്തുടര്‍ന്ന് 'പിടികൂടി' നിര്‍ത്തുകയായിരുന്നു. അപ്പോഴേക്കും ട്രെയിന്‍ 12 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. ട്രെയിന്‍ എങ്ങനെയാണ് മുന്നോട്ട് നീങ്ങിയതെന്ന് അറിയില്ലെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it