ഡ്രൈവര്‍ ഇല്ലാത്ത കാറില്‍ സഞ്ചരിച്ച് ഡിജിപി

കൊച്ചി: നമ്മുടെ നിരത്തുകളി ല്‍ ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന കാറുകള്‍ സങ്കല്‍പ്പിക്കാനാവുമോ. ഇല്ലെങ്കില്‍ വിശ്വസിച്ചേ പറ്റൂ. കാറപകടങ്ങള്‍ വര്‍ധിക്കുന്ന വേളയില്‍ ഡ്രൈവര്‍ ഇല്ലാത്ത കാറുകളുടെ സാധ്യത, സൈബര്‍ സുരക്ഷയ്ക്കു വേണ്ടി കേരള പോലിസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ 2018ല്‍ ചര്‍ച്ചയായി.
രാത്രിയാത്രയ്ക്കിടയില്‍ ഡ്രൈവറുടെ അശ്രദ്ധകൊണ്ട് അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിന്റെയും മകളുടെയും മരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നു മലയാളികള്‍ ഇതുവരെ മോചിതരായിട്ടില്ല. ഈ സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനും രാത്രിയാത്രക ള്‍ക്ക് ഡ്രൈവര്‍മാരെ സഹായിക്കുന്നതിനും ടിസിഎസ് ഗ്ലോബല്‍ ഹെഡ് റോഷി ജോണിന്റെ ആശയമാണ് ഡ്രൈവറില്ലാത്ത കാറുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ടിസിഎസ് നിര്‍മിച്ച ഡ്രൈവര്‍ ഇല്ലാത്ത കാര്‍ കോ ണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഡ്രൈവര്‍ ഇല്ലാത്ത കാറില്‍ അല്‍പദൂരം സഞ്ചരിക്കുകയും ചെയ്തു.
ഡ്രൈവര്‍ ഇല്ലാതെ കാര്‍ ഓടിക്കുന്നതിനൊപ്പം ഈ കാറുകള്‍ ഹാക്ക് ചെയ്യുന്ന ടെക്‌നോളജിയും ടിസിഎസ് തന്നെ വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യൂനതകള്‍ പരിഹരിച്ച് കൂടുതല്‍ സുരക്ഷിതമായി വാഹനം നിരത്തിലിറക്കാനാണ് കമ്പനിയുടെ ശ്രമം. ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചതായും റോഷി ജോണ്‍ പറഞ്ഞു.

Next Story

RELATED STORIES

Share it