ഡ്രൈവര്‍മാരുടെ അനാസ്ഥ അനേ്വഷിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: കൊച്ചി മരടിലെ സ്‌കൂള്‍ വാന്‍ അപകടത്തിന്റെയും ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെയും പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധയ് ക്കും ക്രൂരതയ്ക്കുമെതിരേ പോലിസ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പോലിസ് മേധാവിയും ഗതാഗത കമ്മീഷണറും ജൂലൈ നാലിനകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയിലാണ് നടപടി. ഡ്രൈവര്‍മാരുടെ അനാസ്ഥ കാരണം അപകടങ്ങള്‍ പതിവാണെന്നു പരാതിയില്‍ പറയുന്നു.  ഞായറാഴ്ച രാത്രിയാണ് മേനംകുളം സ്വദേശിയായ ഓട്ടോഡ്രൈവര്‍ തോന്നയ്ക്കല്‍ 16ാം മൈലിന് സമീപം യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഓട്ടോയില്‍ നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it