malappuram local

ഡ്രൈഡേയുടെ ഭാഗമായി ശേഖരിച്ച മാലിന്യം സംസ്‌കരിച്ചില്ല

കാളികാവ്: കഴിഞ്ഞ ശനിയാഴ്ച് നടന്ന െ്രെഡഡേയുടെ ഭാഗമായി ശേഖരിച്ച മാലിന്യം ഇതുവരെ സംസ്‌കരിച്ചില്ല. കാളികാവ് ഗ്രാമപ്പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്നാണ് െ്രെഡഡേ ആചരിച്ചത്. കാളികാവിലെ രണ്ട് അങ്ങാടികളും പരിസരങ്ങളും ശുചിയാക്കി െ്രെഡഡേ ആഘോഷപൂര്‍വ്വം ആചരിച്ചു.
കാളികാവ് ഗ്രാമപ്പഞ്ചായത്തിലെ 500 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളും ആശാ പ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി പേരാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. വ്യാപാരികള്‍ തങ്ങളുടെ കടകളും പരിസരങ്ങളും വൃത്തിയാക്കുകയും ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുകയും ചെയ്തിരുന്നു.
മഴക്കാലത്ത് മാലിന്യത്തില്‍നിന്ന് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാനാണ് കാളികാവും പരിസരവും ശുചിയാക്കിയത്. എന്നാല്‍ അങ്ങാടികളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ കാളികാവ് ജങ്ഷന്‍ ബസ് സ്റ്റാന്റിന് പിറകുവശത്ത് പുഴയോരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യം മൂടുന്നതിന് രണ്ട് കുഴികളും തൊഴിലുറപ്പ് തൊഴിലാളികള്‍ െ്രെഡഡേയുടെ ഭാഗമായി കുഴിച്ചിട്ടുണ്ട്.
എന്നാല്‍, ആറുദിവസമായിട്ടും മാലിന്യങ്ങള്‍ മൂടിയിട്ടില്ല. മഴ പെയ്യുന്നതിനാല്‍ മാലിന്യം അഴുകാന്‍ തുടങ്ങിയിട്ടുണ്ട്. മഴ ശക്തമായതോടെ അഴുകിയ മാലിന്യങ്ങള്‍ പുഴയിലേക്ക് ഒലിച്ചിറങ്ങാന്‍ തുടങ്ങിയാല്‍ വെള്ളവും മലിനമാവും. െ്രെഡഡേ കാരണം ജങ്ഷന്‍ ബസ്‌സ്റ്റാന്റിലെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it