malappuram local

ഡ്രോണ്‍ സര്‍വേ മറ്റിടങ്ങളിലേക്കും: നടപടികള്‍ അന്തിമഘട്ടത്തില്‍

പൊന്നാനി: പ്രളയാനന്തരമുള്ള നഷ്ടപരിഹാരങ്ങളുടെ കണക്കെടുക്കുന്നതില്‍ വിപ്ലവകരമായ ചുവടുവെപ്പായ പൊന്നാനി മോഡല്‍ ഡ്രോണ്‍ സര്‍വേ സംസ്ഥാനത്തെ മറ്റു പ്രളയബാധിതമേഖലകളിലേയ്്ക്കും വ്യാപിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേയ്്ക്ക്. ഐടി മിഷനുമായി സഹകരിച്ചാണ് പദ്ധതി മറ്റിടങ്ങളിലേയ്്ക്കും വ്യാപിപ്പിക്കുകയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഡ്രോണ്‍ സര്‍വേ പൊന്നാനിയില്‍ വലിയ വിപ്ലവമാണ് വരുത്തിയിട്ടുള്ളത്. 24 സ്‌ക്വയര്‍ കിലോമീറ്ററിലധികം സര്‍വേ പൂര്‍ത്തിയാക്കി. ഇതിന്റെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായി വരുന്നുണ്ട്. നഷ്ടങ്ങളുടെ മുഴുവന്‍ കണക്കുകളും വിരല്‍തുമ്പില്‍ കിട്ടും. ഈ സര്‍വേ ഫലം റവന്യൂ നടത്തുന്ന സര്‍വേ ഫലവുമായി ഒത്തു നോക്കും. ഇതിനു ശേഷമാണ് നഷ്ടപരിഹാരങ്ങള്‍ ലഭിക്കുക. പൊന്നാനി മോഡല്‍ മറ്റു പ്രളയബാധിത സ്ഥലങ്ങള്‍ക്കും ഒരു മാതൃകയുമാണെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രളയത്തിന്റെ വ്യാപ്തിയും പ്രളയം വിതച്ച നാശനഷ്ടങ്ങളും തികച്ചും ശാസ്ത്രീയമായി കണക്കാക്കുന്നതിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നിര്‍ദേശമനുസരിച്ച് നടത്തിയ ജിഐഎസ് ഡ്രോണ്‍ ആന്റ് ഫീല്‍ഡ് റിയല്‍ ടൈം സര്‍വേയുടെ അവതരണത്തിലാണ് സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയത്. ഈശ്വരമംഗലം ബേസ് സ്റ്റേഷനില്‍ നടന്ന യോഗത്തില്‍ വിവിധ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരും സര്‍വേയ്്ക്കു നേതൃത്വം നല്‍കിയവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it