Second edit

ഡ്രോണ്‍ ഭീഷണി

സാമ്രാജ്യത്വശക്തികള്‍ ദിനംപ്രതി കൂടുതല്‍ സങ്കീര്‍ണമായ ആയുധങ്ങള്‍ വികസിപ്പിക്കുമ്പോള്‍ ഒളിപ്പോരാളികള്‍ എന്തുചെയ്യും? ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് അനേകം നിരപരാധികളെ കൊലപ്പെടുത്തിയത്. എന്നാല്‍, ഡ്രോണുകള്‍ ഒളിപ്പോരാളികളും ഉപയോഗിക്കാന്‍ തുടങ്ങിയത് ഇപ്പോള്‍ റഷ്യക്കും അമേരിക്കയ്ക്കും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.
സിറിയയിലെ റഷ്യന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഈയിടെ പ്രതിപക്ഷം വലിയ നേട്ടം കൈവരിച്ചു. മാര്‍ക്കറ്റില്‍ നിന്നു വാങ്ങാവുന്ന കളിക്കോപ്പുകളായിരുന്നു അവര്‍ ആയുധങ്ങളാക്കി മാറ്റിയത്. ഏതാണ്ട് 1000-2000 ഡോളര്‍ ചെലവില്‍ നിര്‍മിച്ച ഡ്രോണുകള്‍ റഷ്യയുടെ കൂടുതല്‍ മികച്ച ഡ്രോണുകളെ വീഴ്ത്തുകയും ചെയ്തു. അവയുടെ സാങ്കേതികവിദ്യ പകര്‍ത്തിയാണ് ഈ നാടന്‍ ഡ്രോണുകള്‍ കൂടുതല്‍ വികസിപ്പിച്ചത്. ഇറാഖിലും സിറിയയിലും അഫ്ഗാനിസ്താനിലുമുള്ള അധിനിവേശ സൈന്യങ്ങള്‍ക്ക് ഇതു വലിയ ഭീഷണിയാവുമെന്നു യുദ്ധതന്ത്രജ്ഞര്‍ പറയുന്നു.
ഒരാള്‍ക്ക് വഹിക്കാവുന്ന സ്റ്റിംഗര്‍ മിസൈലിന്റെ വിലകൊണ്ട് ഒരു സ്‌ക്വാഡ്രണ്‍ ഡ്രോണുകള്‍ നിര്‍മിക്കാനാവും. അനേകം ഡ്രോണുകള്‍ ഒന്നിച്ചാക്രമിക്കുമ്പോള്‍ അവയെ നേരിടാനും പ്രയാസം. സാധാരണ റഡാറുകള്‍ക്ക് അവ കണ്ടുപിടിക്കുക എളുപ്പമല്ല. 2017ല്‍ മാത്രം സിറിയയില്‍ 200ലധികം ഡ്രോണ്‍ ആക്രമണമാണു നടന്നത്.
Next Story

RELATED STORIES

Share it