kasaragod local

ഡ്രഡ്ജിങ്: തുറമുഖ വകുപ്പ് 10.60 കോടി നല്‍കി



കാസര്‍കോട്: തുറമുഖത്ത് ജലവാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് പാതയൊരുക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് തുറമുഖ ഓഫിസ് മാന്വല്‍ ഡ്രഡ്ജിങിന് അനുമതി നല്‍കുകയും ഡ്രഡ്ജിങ് മെറ്റീരിയലിന്റെ വിപണനത്തിലൂടെ 10,60,62,373 രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കുകയും ചെയ്തതായി പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.1200 ഓളം മണല്‍ വാരല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും കഴിഞ്ഞിട്ടുണ്ട്. 1970ലെ ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍ പ്രകാരം 405 തോണികള്‍ പരിശോധന നടത്തുകയും ലൈസന്‍സ് നല്‍കുകയും ചെയ്തിട്ടുണ്ട്.  തോണികള്‍ക്ക് മാന്വല്‍ ഡ്രഡ്ജിങ് പെര്‍മിറ്റ് അനുവദിക്കുന്നതിലൂടെയും കടവ് രജിസ്‌ട്രേഷന്‍ വഴിയും  പൊതുഖജനാവിലേക്ക് വലിയ തോതില്‍ വരുമാനം നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ട്. തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നതിനും കഴിഞ്ഞിട്ടുണ്ടെന്ന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it