Flash News

ഡ്യൂട്ടിക്കിടെ പരിക്ക് :അര്‍ധസൈനിക വിഭാഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തി



ന്യൂഡല്‍ഹി: ഡ്യൂട്ടിക്കിടെ പരിക്കേല്‍ക്കുന്ന അര്‍ധസൈനിക വിഭാഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക 9 ലക്ഷത്തില്‍നിന്ന് 20 ലക്ഷമായി ഉയര്‍ത്തി. 100 ശതമാനം അംഗവൈകല്യം ഉണ്ടാവുന്ന പരിക്കുകള്‍ക്കാണ് ഈ തുക നഷ്ടപരിഹാരമായി ലഭിക്കുക. 2016 ജനുവരി ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ഇതു നടപ്പാക്കുകയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എഴാമത് ശമ്പളക്കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. 100 ശതമാനം അംഗവൈകല്യമുണ്ടാവാത്ത പരിക്കുകളാണ് ഉണ്ടാവുന്നതെങ്കില്‍ തുകയില്‍ കുറവുണ്ടാവും. പരിക്കിന്റെ ഗൗരവം വിലയിരുത്തിയാവും തുക നിശ്ചയിക്കുക. എട്ടു അര്‍ധസൈനിക വിഭാഗങ്ങളിലായി 10 ലക്ഷം പേരാണ് അര്‍ധസൈനിക വിഭാഗങ്ങളിലുള്ളത്. സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സ് (സിആര്‍പിഎഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) അസം റൈഫിള്‍സ് (എആര്‍), നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് , ശസ്ത്ര സീമാ ബാല്‍ , നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്  എന്നിവയാണ്് രാജ്യത്തെ അര്‍ധസൈനിക വിഭാഗങ്ങള്‍.
Next Story

RELATED STORIES

Share it