Flash News

ഡോ. ഹാദിയ :പിഡിപി സെക്രേട്ടറിയറ്റ് മാര്‍ച്ച് നാളെ



കൊല്ലം: ഡോ. ഹാദിയയുടെ ജീവന്‍ അപകടത്തിലായിട്ടും ഇടതു സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി നാളെ സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹാദിയക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.പിതാവിന്റെ സംരക്ഷണയില്‍ ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്ന റിപോര്‍ട്ടുകള്‍ ആശങ്ക ഉളവാക്കുന്നു. സംഘപരിവാര ശക്തികള്‍ക്കു മുതലെടുക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10ന് പാളയം രക്താസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. രാജ്, മൈലക്കാട് ഷാ, ഷാഹുല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it