Flash News

'ഡോ. ഹാദിയ കേസ് : സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം'



കോഴിക്കോട്: പോലിസ് അന്വേഷണ റിപോര്‍ട്ടിനു വിരുദ്ധമായി ഡോ. ഹാദിയ കേസില്‍ കേരള ഹൈക്കോടതിക്കു മുമ്പാകെ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് അങ്ങേയറ്റം ദുരൂഹവും പ്രതിഷേധാര്‍ഹവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലി പറഞ്ഞു. ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പോലിസ് ഉദ്യോഗസ്ഥന്‍ സ്വമേധയാലുള്ള മതംമാറ്റമെന്ന് റിപോര്‍ട്ട് നല്‍കിയിട്ടും നിര്‍ബന്ധ മതംമാറ്റമായിരുന്നു ഹാദിയയുടേതെന്ന അഭിഭാഷകന്റെ നിലപാട് ഇടതുപക്ഷ സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമാണോയെന്നു വ്യക്തമാക്കണം. അന്വേഷണങ്ങള്‍ക്കു ശേഷം ഹൈക്കോടതി തന്നെ തള്ളിയ ലൗജിഹാദ് കേരളത്തില്‍ നിലനില്‍ക്കുന്നുവെന്ന അങ്ങേയറ്റം മുസ്‌ലിം വിരുദ്ധവും സാമുദായിക ധ്രുവീകരണത്തിന് ആക്കംകൂട്ടുന്നതുമായ നിരീക്ഷണം നടത്താന്‍ കോടതിയെ പ്രേരിപ്പിച്ചത് സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടാണെന്നും മുഹമ്മദലി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it