Flash News

ഡോ. ഹാദിയ കേസ് : വിധി യുക്തിരഹിതം - ജ. പി കെ ഷംസുദ്ദീന്‍

ഡോ. ഹാദിയ  കേസ് : വിധി യുക്തിരഹിതം -  ജ. പി കെ ഷംസുദ്ദീന്‍
X


കൊച്ചി: ഡോ.ഹാദിയ കേസി ല്‍ ഹൈക്കോടതിയുടെ വിധി യുക്തിരഹിതമെന്ന് റിട്ട. ജസ്റ്റിസ് പികെ ഷംസുദ്ദീന്‍. ദേശീയ മനുഷ്യാവകാശ ഏകോപനസമിതി(എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച ഹാ ദിയ കേസ് വിധി, നിയമം, നീതി, സ്വാതന്ത്ര്യം ഓപണ്‍ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഹാദിയ കേസിന്റെ ആരംഭം പിതാവ് സമര്‍പിച്ച ഹേബിയസ് കോര്‍പസ് ഹരജിയാണ്. ഇങ്ങനെ സമര്‍പിക്കുന്ന ഹേബിയസ് കോര്‍പസ് ഹരജികളില്‍ വ്യക്തിയെ കോടതിയില്‍ ഹാജരാക്കുന്നതോടെ അവസാനിക്കും. വ്യക്തിയുടെ മൊഴി രേഖപ്പെടുത്തുന്ന കോടതി വ്യക്തിയുടെ അഭിപ്രായത്തെ മാനിച്ചാണ് തുടര്‍ വിധികള്‍ പുറപ്പെടുവിക്കുന്നത്. എന്നാല്‍ ഹാദിയ കേസില്‍ സംഭവിച്ചത് മറ്റൊന്നാണ്. ഹേബിയസ് കോര്‍പസിലൂടെ കോടതിയില്‍ ഹാജരാക്കപ്പെട്ട ഹാദിയയുടെ വിവാഹം റദ്ദാക്കുകയാണ് ജഡ്ജിമാര്‍ ചെയ്തത്. കേട്ടുകേള്‍വി പോലുമില്ലാത്ത സമ്പ്രദായമാണിതെന്നും ജസ്റ്റിസ് പികെ ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് പോകുമെന്ന് കാണിച്ചാണ് ഹാദിയയെ കോടതി വീട്ടുതടങ്കലിലാക്കിയത്. തെളിവുകള്‍ക്ക് പുറമേ മുന്‍വിധികളും കേസില്‍ ജഡ്ജിമാരെ സ്വാധീനിച്ചതായി സംശയിക്കുന്നു. എന്നാല്‍ വിഷയത്തില്‍ ആരും വൈകാരികമായി പ്രതികരിക്കേണ്ട കാര്യമില്ല. കോടതി വിധികള്‍ ചോദ്യം ചെയ്യുവാനുള്ള സൗകര്യങ്ങളുള്ള രാജ്യമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഹാദിയ കേസില്‍ കോടതി ഇടപാടുകളില്‍ ബാഹ്യശക്തികളുടെ പ്രേരണയുണ്ടായിട്ടുള്ളതായി പരിശോധിക്കണമെന്ന് ഓപണ്‍ ഫോറത്തില്‍ അധ്യക്ഷത വഹിച്ച ദേശീയ മനുഷ്യാവകാശ ഏകോപന സമിതി കേരള ചാപ്റ്റര്‍ പ്രസിഡന്റ്  വിളയോടി ശിവന്‍കുട്ടി പറഞ്ഞു. മതാചാരപ്രകാരം വിവാഹം ചെയ്തവരെ അവരുടെ സമ്മതമില്ലാതെ വേര്‍പ്പെടുത്തുവാന്‍ കോടതികള്‍ക്ക് അവകാശമില്ല. എന്നാല്‍ ഹാദിയകേസി ല്‍ നടന്നതെല്ലാം മനുഷ്യാവകാശ ലംഘനങ്ങളാണ്. കോടതിയി ല്‍ നടന്നതെല്ലാം തലതിരിഞ്ഞ നിയമനടപടികളാണ്. പൗരന് ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യങ്ങളെല്ലാം ഹനിക്കപ്പെട്ടിരിക്കുന്നു. നീതി പീഠങ്ങളില്‍ നടന്നുവരുന്ന സവര്‍ണമേധാവിത്വത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹാദിയ കേസെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.   പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താവ് ചമഞ്ഞതിലൂടെ കോടതി സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് പ്രമുഖ അഭിഭാഷക കെ ആശ പറഞ്ഞു. ഹാദിയക്ക് ലഭിക്കേണ്ട നീതി കോടതി തന്നെ തട്ടിതെറിപ്പിച്ചു. പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ അവളുടെ മൊഴി അടിസ്ഥാനമാക്കി വേണം കോടതി വിധി പറയുവാ ന്‍. എന്നാല്‍ ഇവിടെ അതുണ്ടായില്ല. മറിച്ച് പോലിസ് കാവലി ല്‍ വീട്ടുതടവിലാക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകളുണ്ടായിട്ടില്ലെന്നും അഡ്വ. ആശ ചൂണ്ടിക്കാട്ടി. മുസ്‌ലിം സമുദായം നേരിടുന്ന അവഗണനകളുടെ അവസാനത്തെ ഇരയാണ് ഹാദിയയെന്ന് ചടങ്ങില്‍ സംസാരിച്ച കെ കെ റെയ്ഹാനത്ത് ടീച്ചര്‍ ആരോപിച്ചു. സമൂഹത്തില്‍ മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വ്യക്തിഹത്യകള്‍ നാള്‍ക്ക് നാള്‍ വ ര്‍ധിക്കുന്നു. രാജ്യത്തെ നീതിപീഠങ്ങള്‍ അതിന് കുടപിടിയ്ക്കുന്ന കാഴ്ചയാണ് ഹാദിയ സംഭവത്തിലുണ്ടായതെന്നും റെയ്ഹാനത്ത് ടീച്ചര്‍ ചൂണ്ടിക്കാട്ടി. അഡ്വ. മനു വില്‍സണ്‍, കെപിഒ റഹ്മത്തുള്ള, എഎം ഷാനവാസ്, നിസാര്‍ പട്ടത്താനം, അബ്ദുല്‍ കരീം സംസാരിച്ചു.
Next Story

RELATED STORIES

Share it