Flash News

ഡോ.ഹാദിയ കേസ്: മൗനം അപകടകരമെന്ന് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

ഡോ.ഹാദിയ കേസ്: മൗനം അപകടകരമെന്ന് ഓണമ്പിള്ളി മുഹമ്മദ് ഫൈസി
X


തൃശൂര്‍: ഡോ. ഹാദിയ കേസില്‍ വിചിത്രമായ കോടതിവിധിയുണ്ടായിട്ടും മൗനം അവലംഭിക്കുന്നത് അപകടകരമാണെന്ന് എസ്‌ കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. മുസ്‌ലിംലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാദിയ കേസില്‍ ഭരണഘടനയ്ക്ക് അനുസൃതമായല്ല കോടതിവിധിയുണ്ടായത്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും എല്ലാ വിഭാഗം ജനങ്ങളും അവകാശം നല്‍കുന്നുണ്ട്. പ്രാദേശികവും വൈദേശികവുമായ ഏതു സംസ്‌കാരം അനുസരിച്ചു ജീവിക്കാനും നമ്മുടെ മഹത്തായ ഭരണഘടന അവകാശംനല്‍കുന്നുണ്ട്. ഇതിനെ ലംഘിക്കുന്നതാണ് കോടതിവിധി. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കണമെന്ന് പറഞ്ഞ ഹാദിയയുടെ മൊഴിയെ കോടതി അവഗണിക്കുകയായിരുന്നു. ഏവര്‍ക്കും തുല്യാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയെ മാറ്റിനിര്‍ത്തി സ്വന്തം ഇച്ഛയ്ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് ജഡ്ജിമാര്‍ വിധിപ്രസ്താവിക്കുന്നത് കോടതികളുടെ വിശ്വാസ്യതയ്ക്കു കോട്ടംവരുത്തുന്നതാണ്. ഇത്തരം അപകടകരമായ സാഹചര്യത്തില്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ പോലുള്ള കൊട്ടിഘോഷങ്ങളില്‍ മുസ്‌ലിംലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഒതുങ്ങിപ്പോവരുത്. രാജ്യത്ത് ഭീഷണി ഉയര്‍ത്തുന്ന ഫാഷിസ്റ്റ്‌വല്‍ക്കരണത്തിനെതിരേ ഇടതുപക്ഷവും കോണ്‍ഗ്രസ്സും അടക്കമുള്ള മതേതര ചേരി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഓണമ്പിള്ളി മുഹമ്മദ് ഫൈസി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it