ഡോ. ഹാദിയ കേസ് : എന്‍ഡബ്ല്യുഎഫ് മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കി
BY fousiya sidheek19 Jun 2017 6:33 AM GMT
fousiya sidheek19 Jun 2017 6:33 AM GMT
തിരുവനന്തപുരം: ഡോ. ഹാദിയക്ക് സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് നാഷനല്‍ വിമന്‍സ് ഫ്രണ്ട് മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കി. മാതാപിതാക്കളോടൊപ്പം വിട്ടയക്കപ്പെട്ട ഹാദിയ കോടതിവിധിയുടെ മറവില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നേരിടുന്നത്. കേസിന്റെ വാദം നടന്ന അഞ്ചു മാസത്തിലധികവും കോടതിയുടെ തടവിലായിരുന്ന ഹാദിയ ഇപ്പോള്‍ സകല സ്വാതന്ത്ര്യവും നിഷേധിച്ച് വീട്ടുതടങ്കലിലെന്നവണ്ണമാണ് കഴിയുന്നതെന്നും നിവേദനത്തില്‍ പറയുന്നു. കടുത്ത ഏകാന്തതയും മാനസിക പീഡനവുമാണ് ഹാദിയ നേരിടുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികള്‍ വെളിപ്പെടുത്തിയിരുന്നു. ഹാദിയക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ, എ എഫ് റജീന, മാജിദ, ഫാത്തിമ, റൈഹാനത്ത്, ആര്‍ എസ് റഹീമ, റെമീന ജബ്ബാര്‍, പി എം ജസീല, ഷാഹിന ടി, ഹൈറു എന്നിവരടങ്ങിയ വിവിധ സംഘങ്ങളായാണ് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും നിവേദനം നല്‍കിയത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT