Flash News

ഡോ.ഹാദിയയുടെ വീട്ടിലെ സുരക്ഷ: മുസ് ലിം പോലിസുകാരെ മാറ്റിയിട്ടില്ലെന്ന് എസ്പി

ഡോ.ഹാദിയയുടെ വീട്ടിലെ സുരക്ഷ: മുസ് ലിം പോലിസുകാരെ മാറ്റിയിട്ടില്ലെന്ന് എസ്പി
X


കോട്ടയം: ഇസ് ലാംമതം സ്വീകരിച്ച ഡോ.ഹാദിയയുടെ വൈക്കം ടി വി പുരത്തെ വീട്ടിലെ സുരക്ഷാചുമതലയില്‍നിന്ന് നാലു മുസ് ലിം പോലിസുകാരെ നീക്കിയ വാര്‍ത്തകള്‍ നിഷേധിച്ച് കോട്ടയം എസ്പി എന്‍ രാമചന്ദ്രന്‍. മുസ് ലിം പോലിസുകാരെ മാറ്റിയിട്ടില്ല. പോലിസില്‍ മതേതരസ്വഭാവമാണുള്ളത്. ഡോ.ഹാദിയയുടെ വീട്ടിലെ സുരക്ഷ തുടരും. സിസി ടിവി കാമറ ഉള്‍പ്പടെയുള്ളവ സ്ഥാപിച്ചാണ് സുരക്ഷയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ബിജെപിക്കാരനായ ഡോ.ഹാദിയയുടെ അമ്മാവന്റെ ഇടപെടലിനെത്തുടര്‍ന്നാണ് വൈക്കം എസ്‌ഐ നൗഷാദ്, എആര്‍ ക്യാംപിലെ മൂന്നു പോലിസുകാര്‍ എന്നിവരെ കഴിഞ്ഞദിവസം മാറ്റിയത്. മുസ്്‌ലിംകളായ പോലിസുകാര്‍ വീട്ടിലെ സുരക്ഷയ്ക്കു വേണ്ടെന്നായിരുന്നു അമ്മാവന്റെ നിലപാട്. ഉന്നത പോലിസ് ഉദ്യോഗസ്ഥരോട് ഇക്കാര്യം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവരെ നീക്കി പകരം മറ്റ് നാലുപേരെ നിയമിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാദിയയെ വൈക്കത്തെ വീട്ടിലെത്തിച്ചശേഷമാണ് നൗഷാദും സംഘവും സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്നത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഹാദിയയുടെ അമ്മാവന്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
Next Story

RELATED STORIES

Share it