ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് മെച്ചപ്പെട്ട ചികില്‍സ നിഷേധിക്കുന്നെന്ന്

പത്തനംതിട്ട: മാര്‍ത്തോമ്മാസഭയുടെ വലിയ മെത്രാപോലീത്തയും പത്മഭൂഷണ്‍ ജേതാവുമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് സഭയുടെ തലവനായ ജോസഫ് മാര്‍ത്തോമ്മ മികച്ച ചികില്‍സ നിഷേധിക്കുന്നതായി ആരോപണം. കഴിഞ്ഞ ദിവസം പക്ഷാഘാതം വന്ന ക്രിസോസ്റ്റം തിരുമേനിയെ മെച്ചപ്പെട്ട ചികില്‍സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോവാന്‍ ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലുള്ള ജോസഫ് മാര്‍ത്തോമ്മ അനുവദിക്കുന്നില്ലെന്നാണു പരാതി. വെല്ലൂരില്‍ നിന്നെത്തിയ മെഡിക്കല്‍സംഘമാണ് ആശുപത്രി മാറ്റണമെന്ന് നിര്‍ദേശിച്ചത്.
എന്നാല്‍, ഈ അവസ്ഥയില്‍ അദ്ദേഹത്തെ വെല്ലൂരിലേക്കു കൊണ്ടുപോവുന്നത് ഉചിതമാവില്ലെന്നാണ് ജോസഫ് മാര്‍ത്തോമ്മയുടെ നിലപാട്. കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയിലാണ് മാര്‍ ക്രിസോസ്റ്റമുള്ളത്.
അദ്ദേഹത്തിന്റെ മാതൃ ഇടവകയായ ഇരവിപേരൂര്‍ ഇമ്മാനുവേ ല്‍ മാര്‍ത്തോമ്മാ പള്ളി സംരക്ഷണസമിതിയാണ് ജോസഫ് മാര്‍ത്തോമ്മയ്‌ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രിസോസ്റ്റം തിരുമേനിക്ക് മെച്ചപ്പെട്ട ചികില്‍ സ കിട്ടാന്‍ അദ്ദേഹത്തെ വെല്ലൂരിലേക്കു കൊണ്ടുപോവാനുള്ള നടപടി ഉടനെ സ്വീകരിക്കണമെന്നും ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളി സംരക്ഷണസമിതിക്കുവേണ്ടി കെ വി ഉമ്മന്‍ കരിക്കാട്ട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ക്കു നല്‍കിയ കത്തില്‍ പറയുന്നു.”
Next Story

RELATED STORIES

Share it