Gulf

ഡോ. ടെസ്സി റോണിക്ക് സൗദി മലയാളി സമാജം യാത്രയയപ്പ്

ഡോ. ടെസ്സി റോണിക്ക് സൗദി മലയാളി സമാജം യാത്രയയപ്പ്
X


ദമ്മാം: പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. ടെസ്സി റോണിക്ക് സൗദി മലയാളി സമാജം യാത്രയയപ്പ് നല്‍കി. സൗദി നാഷനല്‍ ഗാര്‍ഡ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ടെസ്സി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ചാണ് മടങ്ങുന്നത്. സമാജം സെക്രട്ടറി കൂടിയായ അവര്‍ മാറുന്ന പ്രപഞ്ചം, നിലാപ്പക്ഷികള്‍, നെഹീമിയ അലയുകയാണ് എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ച് ടെസ്സി വരച്ച ചിത്രങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയവയാണ്. അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. ഉണ്ണി പൂച്ചെടിയില്‍, ഡോ. ഇസ്മാഈല്‍ വടകര, സതീഷ് വടകര, അനില്‍ റഹീമ, ലുഖ്മാന്‍ വിലന്തൂര്‍, ഷബീര്‍ ചാത്തമംഗലം, സഈദ് ഹമദാനി, ഡോ. അജി വര്‍ഗീസ്, അഷ്‌റഫ് ആളത്ത്, അനില്‍ കുറിച്ചിമുട്ടം, സുമി ശ്രീലാല്‍, ലീന ഉണ്ണികൃഷ്ണന്‍, ബോണി ജോസഫ്, ഡോ. ഫൗഷ ഫൈസല്‍, നജ്മുന്നിസ വെങ്കിട്ട, സീനത്ത് സാജിദ്, ഹമീദ് വടകര, പി ടി അലവി ആശംസകള്‍ നേര്‍ന്നു. എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂര്‍ ഉപഹാരം കൈമാറി. ആല്‍ബിന്‍ ജോസഫ് സ്വാഗതവും ഹമീദ് കണിച്ചാട്ടില്‍ നന്ദിയും പറഞ്ഞു. മെര്‍ലിന്‍ ജോസഫ് അവതാരകയായിരുന്നു.
Next Story

RELATED STORIES

Share it