Flash News

ഡോ. കഫീല്‍ ഖാന്റെ ഭാഗത്ത് ചികില്‍സാ പിഴവില്ലെന്ന് അലഹബാദ് ഹൈക്കോടതി

ഡോ. കഫീല്‍ ഖാന്റെ ഭാഗത്ത് ചികില്‍സാ പിഴവില്ലെന്ന് അലഹബാദ് ഹൈക്കോടതി
X
അലഹബാദ്: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍  ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ എഴുപത് കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന്റെ ഭാഗത്ത് ചികില്‍സാ പിഴവില്ലെന്ന് അലഹബാദ് ഹൈക്കോടതി.



പിഴവു സംഭവിച്ചതിന് രേഖാമൂലമുളള തെളിവില്ല. ഈ വിഷയത്തില്‍ അന്വേഷണം നടന്നിട്ടില്ലെന്നും ഖാന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിന്റെ വിശദമായ പകര്‍പ്പില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നിരീക്ഷിച്ചു.2017 ആഗസ്തില്‍ അറസ്റ്റിലായ കഫീല്‍ ഖാന് എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.
Next Story

RELATED STORIES

Share it