ഡോ. കഫീല്‍ഖാന്റെ സഹോദരനെതിരേ കേസ്‌

ലഖ്‌നോ: തെറ്റായ രേഖകള്‍ നല്‍കി ബാങ്ക് അക്കൗണ്ട് തുറന്നെന്ന് ആരോപിച്ച് ഗോരഖ്പൂരിലെ ഡോ. കഫീല്‍ഖാന്റെ സഹോദരനെതിരേ പോലിസ് കേസെടുത്തു. കഫീല്‍ഖാന്റെ മുതിര്‍ന്ന സഹോദരന്‍ അദീലിനും അദ്ദേഹത്തിന്റെ സുഹൃത്തിനുമെതിരേയാണ് ഗോരഖ്പൂര്‍ പോലിസ് കേസ് ഫയല്‍ ചെയ്തത്.
അക്കൗണ്ട് ആരംഭിക്കുന്നതിന് അദീലും സുഹൃത്ത് മുഹമ്മദ് ഫൈസനും ബാങ്കില്‍ നല്‍കിയ രേഖകളില്‍ കൃത്രിമം നടത്തിയെന്നാണു കേസ്.കൂടാതെ ഈ അക്കൗണ്ട് വഴി രണ്ടു കോടിയുടെ ഇടപാട് നടത്തിയെന്നും പോലിസ് പറയുന്നു. 2009ലാണ് ഇവര്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചതെന്നും തന്റെ ഫോട്ടോ ഉപയോഗിച്ചാണ് ഇവര്‍ കൃത്രിമം നടത്തിയതെന്നും പറഞ്ഞ് മുദ്ദസിര്‍ ആലം എന്ന വ്യക്തിയാണ് പോലിസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ ഫൈസാന്റെ പേരും മുദ്ദസിറിന്റെ ഫോട്ടോയും നല്‍കിയാണ് അക്കൗണ്ട് തുറന്നതെന്ന വിവരം ലഭിച്ചു.
Next Story

RELATED STORIES

Share it