Flash News

ഡോ എന്‍ പി പി നമ്പൂതിരി അന്തരിച്ചു

ഡോ എന്‍ പി പി നമ്പൂതിരി അന്തരിച്ചു
X
കൂത്താട്ടുകുളം: ആയുര്‍വേദ നേത്രരോഗ ചികിത്സകനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്രാശുപത്രി ഗവേഷണ കേന്ദ്രം മാനേജിങ് ഡയറക്ടറുമായ ഡോ. എന്‍.പി.പി. നമ്പൂതിരി(68) അന്തരിച്ചു. ഇന്നു രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് കൂത്താട്ടുകുളത്തെ വീട്ടുവളപ്പില്‍. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് ഡോ. എന്‍.പി.പി. നമ്പൂതിരി ശ്രീധരീയം സ്ഥാപനങ്ങളുടെ ചുമതലയേറ്റെടുത്തത്.



ആയുര്‍വേദത്തിലെ നേത്രചികില്‍സാ രംഗത്തിനു വിലപ്പെട്ട സംഭാവന നല്‍കിയ ഗവേഷകനായിരുന്നു ഡോ.എന്‍.പി.പി. നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിരന്തര ഗവേഷണത്തിലൂടെ നേത്രരോഗികള്‍ക്ക് ആശ്വാസം പകരാന്‍ തന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തിയ പ്രതിഭാധനനായിരുന്നു ഡോ.എന്‍.പി.പിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it