malappuram local

ഡോ. ഉഷ ടൈറ്റസ് വൈസ് ചാന്‍സലറായി ചുമതലയേറ്റു



തിരൂര്‍: മലയാളസര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഉഷ ടൈറ്റസ് ചുമതലയേറ്റു. ക്യാംപസിലെത്തിയ അവരെ പരീക്ഷാകണ്‍ട്രോളര്‍ ഡോ. എം  ശ്രീനാഥന്‍, രജിസ്ട്രാര്‍ ഡോ. കെ എം ഭരതന്‍, വിദ്യാര്‍ത്ഥി ഡീന്‍ ഡോ. ടി അനിതകുമാരി,  അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എന്‍ മോഹനനാഥ ബാബു, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ ഡോ. ഉഷ ടൈറ്റസ് നേരത്തെ കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍  ജില്ലാകലക്ടറായും ചെന്നൈ ഐഐടിയില്‍ രജിസ്ട്രാറായും സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, ആരോഗ്യ- വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യവകുപ്പില്‍ സാമ്പത്തിക കാര്യ ജോയിന്റ് സെക്രട്ടറിയായിരിക്കെ ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) ഡെവലപ്പ്‌മെന്റ് ബാങ്ക്, ബീജിംഗ് ആസ്ഥാനമായുള്ള  എഐഐബി (ഏഷ്യന്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്) എന്നിവ യാഥാര്‍ഥ്യമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ വിവിധ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയതോടൊപ്പം തിരുവനന്തപുരത്തെ എയിംസ് കെട്ടിടമടക്കം അടിസ്ഥാന സൗകര്യങ്ങ ള്‍ കൊണ്ടുവരുന്നതിനും നേതൃത്വം വഹിച്ചിട്ടുണ്ട്. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ്, എംഡി ബിരുദം നേടിയ അവര്‍ 1993 ഐഎഎസ് ബാച്ചുകാരിയാണ്.  മലയാളസര്‍വകലാശാലയുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് ഏറ്റവും മുന്തിയ പരിഗണന നല്‍കുമെന്ന് ചുമലയേറ്റശേഷം വൈസ് ചാ ന്‍സലര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it