thiruvananthapuram local

ഡോ. അയിഷ ഗോപിക്കെതിരേ പരാതികള്‍ നിരവധി

തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ റെജിമോന്റെ മരണത്തിനിടയാക്കിയ ചികില്‍സാ പിഴവിനു കാരണക്കാരിയായ ഡോ. അയിഷ ഗോപിക്കെതിരേ ജനറല്‍ ആശുപത്രിയിലെ രോഗികളില്‍ നിന്ന് ഉയരുന്നത് നിരവധി പരാതികള്‍.
രോഗികളോട് അഹങ്കാരത്തോടെ മാത്രമാണ് ഇവര്‍ പെരുമാറുന്നതെന്നും പലരോടും തട്ടിക്കയറാറുണ്ടെന്നും കൂട്ടിരിപ്പുകാര്‍ വ്യക്തമാക്കുന്നു. മിക്ക ദിവസങ്ങളിലും കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയുള്ള ഇവര്‍ ആംബുലന്‍സില്‍ എത്തിക്കുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ കൂട്ടാക്കാറില്ല. ഇവിടെ ഇത്തരത്തിലുള്ള രോഗികളെ പ്രവേശിപ്പിക്കാറില്ലെന്നും മെഡിക്കല്‍ കോളജില്‍ കൊണ്ടുപോവാനാണ് ഇവര്‍ ഉത്തരവിടുന്നതെന്നും പറയുന്നു.
ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പല രോഗികളേയും ഇവര്‍ നിര്‍ബന്ധിച്ച് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും ഗുരുതരമായ ഒരു രോഗവും ഇല്ലെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂട്ടിരിപ്പുകാര്‍ പറയുന്നു. പല രോഗികള്‍ക്കും അനാവശ്യ സ്‌കാനിങ്ങിനും ചെലവേറിയ മറ്റു പരിശോധനകള്‍ക്കും അയിഷ കുറിപ്പ് നല്‍കാറുണ്ടെന്നും ആക്ഷേപമുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു റെജിമോനെ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അരമണിക്കൂറോളം ആശുപത്രിയില്‍ കാത്തിരുന്ന ശേഷമാണ് ഡോ. അയിഷ എത്തിയത്. തുടര്‍ന്ന് ഇസിജിക്കും രക്തത്തിലെ പഞ്ചസാര പരിശോധിക്കാനും നിര്‍ദേശിച്ചു. ഈ പരിശോധനകളില്‍ കുഴപ്പമൊന്നുമില്ലെന്നു കണ്ടതിനെ തുടര്‍ന്നു വീട്ടില്‍പ്പോയി വിശ്രമിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, വിറയല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റെജിക്ക് ഡോ. അയിഷ അപസ്മാരത്തിനുള്ള ഇന്‍ജക്ഷന്‍ അമിതമായി നല്‍കുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. റെജിക്ക് വിറയല്‍ അനുഭപ്പെട്ടിട്ടും എംബിബിഎസ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ പോലും നിര്‍ദേശിക്കുന്ന സ്‌കാനിങ്ങിനു പോലും അയിഷ നിര്‍ദേശിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it