Flash News

ഡോണള്‍ഡ് ട്രംപ് മനോരോഗിയെന്ന് ഉത്തര കൊറിയ

ഡോണള്‍ഡ് ട്രംപ് മനോരോഗിയെന്ന് ഉത്തര കൊറിയ
X


വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മനോരോഗിയെന്ന് ഉത്തരകൊറിയ. യുഎസ്് വിദ്യാര്‍ഥി ഓട്ടോവാര്‍മ്പിയര്‍ ഉത്തര കൊറിയന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങി ഒരുദിവസത്തിനുശേഷം മരിച്ച സംഭവത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് രൂക്ഷമായി. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയ സത്യം മറച്ചുവയ്ക്കുന്നതായി അമേരിക്കന്‍ നിയമവകുപ്പ് കുറ്റപ്പെടുത്തിയിരുന്നു. അതിനിടയിലാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക പത്രം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മനോരോഗിയെന്നു വിശേഷിപ്പിച്ചത്. യുഎസില്‍ ട്രംപിനെതിരേ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ അത് മറച്ചുവയ്ക്കാന്‍ ട്രംപ്് കാണിച്ചുകൂട്ടുന്ന വിഭ്രാന്തിമാത്രമാണ് ഉത്തര കൊറിയക്കെതിരായ ആരോപണങ്ങളെന്നാണ് കൊറിയന്‍ പത്രം റൊഡോങ് സിനമുന്‍ മുഖപ്രസംഗത്തില്‍ പറഞ്ഞത്. ട്രംപ് മനോരോഗിയാണെന്നത് ശ്രദ്ധിക്കാതെ അദ്ദേഹത്തെ പിന്തുണച്ചാല്‍ ദുരന്തമായിരിക്കും ഫലമെന്നും ദക്ഷിണ കൊറിയക്ക് മുഖപ്രസംഗം മുന്നറിയിപ്പു നല്‍കി. ഉത്തര കൊറിയയുടെ ഇടയ്ക്കിടെയുള്ള മിസൈല്‍ പരീക്ഷണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യത്തിലാണ് വാര്‍മ്പിയുടെ മരണം. വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയെ ഹീനരാജ്യമെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it