Flash News

ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ പര്യടനം നവംബര്‍ മൂന്ന് മുതല്‍ 14 വരെ



വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യാ പര്യടനം നവംബര്‍ 3 മുതല്‍ 14 വരെ. ജപ്പാന്‍, ചൈന, ദക്ഷിണകൊറിയ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുക. ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഉത്തരകൊറിയന്‍ ആയുധപരീക്ഷണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് പ്രാധാന്യം ലഭിക്കുക. പ്രഥമ വനിത ഇവാന്‍ക ട്രംപും പ്രസിഡന്റിന്റെ സംഘത്തിലുണ്ടാവും. വിയറ്റ്‌നാമില്‍ ചേരുന്ന അപെക് ഉച്ചകോടിയിലും ഫിലിപ്പീന്‍സില്‍ ചേരുന്ന ആസിയാന്‍ യോഗത്തിലും ട്രംപ് പങ്കെടുക്കുമെന്ന് യുഎസ് അറിയിച്ചിരുന്നു. എന്നാല്‍, ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നടക്കുന്ന ആസിയാന്‍ സമ്മേളനത്തില്‍ ട്രംപ് പങ്കെടുക്കുമെന്നതില്‍ ഉറപ്പില്ലെന്നാണു പുതിയ റിപോര്‍ട്ടുകള്‍. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തകുമായുള്ള ട്രംപിന്റെ ഭിന്നതകളാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Next Story

RELATED STORIES

Share it