Flash News

ഡോക്യുമെന്ററി ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് അപലപനീയമെന്ന്



തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര വിഭാഗത്തില്‍ മനുഷ്യാവകാശങ്ങളെയും പൗര സ്വതന്ത്ര്യത്തെയും പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അപലപനീയമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ പ്രസ്താവിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വര്‍ത്തമാന കാലത്ത് നടന്നുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യങ്ങളെ ചിത്രീകരിക്കുന്ന അണ്‍ഡെയറബിള്‍ ബീയിങ് ഓഫ് ലൈഫ്, ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാല്‍, മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് ചിത്രങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയുട്ടള്ളത്. സവര്‍ണ ഫാഷിസത്തിന്റെ നെറികേടുകള്‍ക്കെതിരേയുള്ള വിഷയങ്ങളാണ് മൂന്നു സിനിമകളും കൈകാര്യം ചെയ്യുന്നത്. പൗരന്‍മാരുടെ ഭക്ഷണ ശീലങ്ങളില്‍നിന്നും തുടക്കമിട്ട ഫാഷിസ്റ്റ് സമീപനം ഭൗതിക മേഖലകളിലേക്കും വ്യാപിപ്പിച്ച് ആധിപത്യം ഏര്‍പ്പെടുത്താനുള്ള സംഘപരിവാര നീക്കങ്ങള്‍ എന്തു വിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കേണ്ടതാണെന്നും മനോജ്കുമാര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it