ഡോക്ടറേറ്റ് നേടിയ അധ്യാപക ദമ്പതികള്‍ക്ക് നാടിന്റെ ആദരം
BY Sumeera SMR10 March 2016 5:33 AM GMT
Sumeera SMR10 March 2016 5:33 AM GMT
വര്‍ക്കല: ഡോക്ടറേറ്റ് നേടിയ അധ്യാപക ദമ്പതിമാരായ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് നാടിന്റെ ആദരം. ചെമ്മരുതി എണാറത്ത്വിള പൗരസമിതിയുടെ നേതൃത്വത്തിലാണ് ആദരം നല്‍കിയത്. പനയറ സ്വദേശിയും തിരുവനന്തപുരം വിമന്‍സ് കോളജിലെ മലയാളം വിഭാഗം അസി. പ്രഫസറുമായ അജയന് പനയറ, ഭാര്യ ടി ശ്യാമള എന്നിവര്‍ക്കാണ് ജന്മനാട് ആദരം നല്‍കിയത്.
ക്രിസ്തുബിംബം സാഹിത്യത്തില്‍ എന്ന വിഷയത്തില്‍ അജയന് പനയറക്കും മലയാള നാടകത്തിലെ കുടുംബബന്ധങ്ങള്‍ എന്ന വിഷയത്തില്‍ ടി ശ്യാമളക്കുമാണ് കേരള സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് ലഭിച്ചത്.
എണാറത്ത്വിള ജങ്ഷനില്‍ നടന്ന സമ്മേളനം നടന് മധു ഉദ്ഘാടനം ചെയ്തു. വര്‍ക്കല കഹാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, കവി ഡോ. ദേശമംഗലം രാമകൃഷ്ണന്, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ എച്ച് സലീം സംസാരിച്ചു.
പൗരസമിതിയുടെ ഉപഹാരം ഡോ. അജയന് പനയറക്കും ഡോ. ടി ശ്യാമളക്കും നടന് മധുവും സ്വാമി ഋതംബരാനന്ദയും ചേര്‍ന്ന് സമ്മാനിച്ചു.

Next Story
RELATED STORIES
അബ്ദുല്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMT