thrissur local

ഡോക്ടറെ മര്‍ദിച്ച സംഭവം: നാലു പേര്‍ കൂടി അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: ഗൗരി ശങ്കര്‍ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ നാല് പ്രതികള്‍ കൂടി അറസ്റ്റിലായി. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മേത്തല സ്വദേശികളായ ചെന്നറ വൈശാഖ്, പുഴങ്കര വീട്ടില്‍ ജിനിന്‍, ജിനിലിന്റെ സഹോദരന്‍ നിഖില്‍, ചെന്നറ അഭിജിത്ത് എന്നിവരേയാണ് കൊടുങ്ങല്ലൂര്‍ സിഐ പി സി ബിജുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ നേരത്തെ ആറ് പേര്‍ അറസ്റ്റിലായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ആറുവയസ്സുകാരിക്ക് ചികില്‍സ നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ഗൗരി ശങ്കര്‍ ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായത്.
Next Story

RELATED STORIES

Share it