malappuram local

ഡോക്ടറെ കൈയേറ്റം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

പൊന്നാനി: പൊന്നാനി സര്‍ക്കാര്‍ താലൂക്കാശുപത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.—തണ്ണിതുറ കറുത്തേരി ഹൗസില്‍ അബ്ദുള്‍ റാസിക്(24), തണ്ണിതുറ തൈവളപ്പില്‍ ഹൗസില്‍ വെളിയംങ്കോട് നിഷാദ്(28), തണ്ണിതുറ മുസ്തഫ (24), എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഡോക്ടറുമായി വാക്കുതര്‍ക്കത്തിലേര്‍പെട്ട പ്രതികള്‍ ഡോക്ടറെ കൈയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യ നിര്‍വിവഹണം തടസപ്പെടുത്തുകയും ചെയ്തിരുന്നു.
— തുടര്‍ന്ന് രക്ഷപെട്ട പ്രതികളെ, ആശൂപത്രിയില്‍ സ്ഥാപിച്ചിരുന്ന കാമറ ദൃശ്യങ്ങളുടെയും ആശുപത്രി ജീവനക്കാരുടെയും സഹായത്തോടെ പൊന്നാനി എസ്‌ഐ ശശീന്ദ്രന്‍ മേലയില്‍ അറസ്റ്റ് ചെയ്തു.— ഇതു സംബന്ധമായി ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ മുസ്തഫ ബൈക്കില്‍ നിന്നു വീണു പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കാന്‍ വന്നതായിരുന്നു.
സോക്ടറെ കാണാന്‍ പ്രതികള്‍ തിരക്കുകൂട്ടുകയും ഡോക്ടര്‍ ഒപി ടിക്കറ്റ് എടുത്ത് വരാന്‍ ആവശ്യപെടുകയുണ്ടായി. തുടര്‍ന്ന് വാക്കേറ്റവും കൈയേറ്റവുമാവുകയായിരുന്നു.—പൊന്നാനി പോലിസിന്റെ ജനമൈത്രി മീറ്റിങ്ങില്‍ ജനങ്ങളുടെ ഒരു പ്രധാന പരാതി താലൂക്കാശുപത്രിയില്‍ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്നതായിരുന്നു.—തുടര്‍ന്ന് പോലിസ് കുറഞ്ഞ നിരക്കില്‍ കാമറകള്‍ സ്ഥാപിക്കുന്ന ഏജന്‍സികളെ കണ്ടെത്തുകയും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഇത്തരം കാമറകള്‍ സൗജന്യമായി സ്ഥാപിക്കുന്നതിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയുമുണ്ടായി.— ആദ്യ ഉദ്യമം വിജയം കണ്ടെതിന്റെ ഫലമീയാണ് പ്രതികളെ താമസം വിനാ കണ്ടെത്താന്‍ സഹായിച്ചത്.—
Next Story

RELATED STORIES

Share it