Idukki local

ഡോക്ടറും ജീവനക്കാരുമില്ല : സാമൂഹികാരോഗ്യ കേന്ദ്രം നോക്കുകുത്തി



പൂപ്പാറ: ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാതെ വന്നതോടെ രാജാക്കാട് സാമൂഹികാ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. ഐ പി വാര്‍ഡ് അടച്ചുപൂട്ടിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കാത്തതുമൂലം തുരുമ്പെടുത്ത് നശിക്കുന്നു. സിഎച്ച് സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ അനാസ്ഥയില്‍ സി എച്ച് സി യുടെ പ്രവര്‍ത്തനം താളം തെറ്റുന്നത്.  കാര്‍ഷിക കുടിയേറ്റ ഗ്രാമങ്ങളായ രാജാക്കാട്, രാജകുമാരി, സേനാപതി, ബൈസണ്‍വാലി, കൊന്നത്തടി തുടങ്ങിയ പഞ്ചായത്തുകളിലെ ആദിവാസികളടക്കമുള്ള ആയിരക്കിന് രോഗികളെത്തുന്ന സര്‍ക്കാര്‍ ആശുപത്രിയാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ മുല്ലക്കാനത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രം. സിഎച്ച്‌സിയാക്കി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ദിവസേന നൂറ്കണക്കിന് രോഗികളെത്തുന്ന ഇവിടെ നിലവില്‍ പി എച്ച് സിയില്‍ ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ പോലും ഇല്ല.അറുപതോളം ജീവനക്കാരുടെ ആവശ്യമുള്ള ഇവിടെ 20 പേര്‍ മാത്രമാണ്. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നാല് ഡോക്ടര്‍മാരാണ് വേണ്ടത്. എന്നാല്‍ ഇവിടെ ഉള്ളത് രണ്ട് പേര്‍. ഇതില്‍ മുഴുവന്‍ സമയവും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ലാബ് ടെക്‌നീഷ്യന്‍ ഇല്ലാത്തതിനാല്‍ ലബോറട്ടറിയുടെ പ്രവര്‍ത്തനവും അവതാളത്തിലാണ്.  പ്രഖ്യാപനങ്ങള്‍ നടത്തുമ്പോളും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് മൂലം വലിയ പ്രതിസന്ധിയണ് നിലനില്‍ക്കുന്നത്.
Next Story

RELATED STORIES

Share it