wayanad local

ഡോക്ടറില്ല; നാട്ടുകാര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഉപരോധിച്ചു

മാനന്തവാടി: അവധിയില്‍ പോയ ഡോക്ടര്‍ക്കു പകരം നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഉപരോധിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കന്‍മൂല പിഎച്ച്‌സിയാണ് ഇന്നലെ രാത്രി ഉപരോധിച്ചത്. ഇവിടെ മുമ്പുണ്ടായിരുന്ന ഡോക്ടര്‍ ഈ മാസം ആദ്യമാണ് അവധിയില്‍ പ്രവേശിച്ചത്.
പയ്യംപള്ളി, കുറുക്കന്‍മൂല, കൊയിലേരി, പാല്‍വെളിച്ചം, ചാലിഗദ്ദ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു നൂറോളം രോഗികള്‍ ഇവിടെയെത്താറുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഒപി പ്രവര്‍ത്തിച്ചിരുന്നത്.
ഡോക്ടര്‍ അവധിയില്‍ പോയതോടെ എപ്പോഴെങ്കിലും മാത്രം ഡോക്ടര്‍ വരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. പലപ്പോഴും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ ഇവിടെ വന്നു മടങ്ങുന്ന സ്ഥിതിയുമുണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധ സമരം നടത്തിയത്. സമരം ശക്തമായതോടെ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒരു ഡോക്ടറെ താല്‍ക്കാലികമായി പിഎച്ച്‌സിയിലേക്ക് പറഞ്ഞയച്ചെങ്കിലും സ്ഥിരം ഡോക്ടറെ നിയമിക്കാതെ പിരിഞ്ഞുപോവില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. തുടര്‍ന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ എസ് അജയന്‍ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയും പകരം ഡോക്ടറെ ലഭ്യമാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. അതിനു ശേഷമാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it