Flash News

ഡോക്ടര്‍മാര്‍ നടപടി ചോദിച്ച് വാങ്ങരുത്: മന്ത്രി



തൃശൂര്‍: ആരോഗ്യവകുപ്പിന് കീഴിലെ ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആഗ്രഹമില്ലെന്നും എന്നാല്‍ ആരും നടപടി ചോദിച്ചു വാങ്ങരുതെന്നും മന്ത്രി കെ കെ ശൈലജ. അത്തരം സന്ദര്‍ഭമാണു പത്തനംതിട്ടയിലുണ്ടായത്. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയെ പരിശോധിച്ച് തെളിവുകള്‍ രേഖപ്പെടുത്താന്‍ തയ്യാറാവാത്ത രണ്ടു ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരുടെ നടപടി ശരിയല്ല. അതിനാലാണ് അവരെ സസ്‌പെന്‍ഡ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് കാത്ത് ലാബ്, ഗവണ്‍മെന്റ് ഡെന്റല്‍ കോളജ് മന്ദിരം, മെഡിക്കല്‍ കോളജ് സി ടി സ്‌കാനര്‍ എന്നിവ ഉദ്ഘാടനം നിര്‍വഹിക്കുക—യായിരുന്നു മന്ത്രി.
Next Story

RELATED STORIES

Share it