Flash News

ഡോക്ടര്‍മാര്‍ തിരിച്ചയച്ച പൂര്‍ണഗര്‍ഭിണി ഓവുചാലില്‍ പ്രസവിച്ചു

ഡോക്ടര്‍മാര്‍ തിരിച്ചയച്ച പൂര്‍ണഗര്‍ഭിണി ഓവുചാലില്‍ പ്രസവിച്ചു
X
ഭുവനേശ്വര്‍: ആവശ്യത്തിനുള്ള രേഖകള്‍ കയ്യിലില്ലെന്ന കാരണത്താല്‍ ഡോക്ടര്‍മാര്‍ പരിശോധിക്കാതെ തിരിച്ചയച്ച പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതി ഓവുചാലില്‍ പ്രസവിച്ചു. ഒഡീഷയിലെ കോരാപുട്ടിലുള്ള ഷഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളജില്‍ നിന്നാണ് പൂര്‍ണഗര്‍ഭിണിയെ തിരിച്ചയച്ചത്. തുടര്‍ന്ന് ആശുപത്രി കാന്റീന് സമീപത്തുള്ള ഓവുചാലില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.



ജനിഗുഡ ഗ്രാമ സ്വദേശിനിയാണ് യുവതി. ഇതേ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഭര്‍ത്താവിനെ കാണാന്‍ എത്തിയപ്പോഴാണ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പമാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി അധികൃതര്‍ യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ കൂട്ടാക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. എന്നാല്‍, യുവതിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ഗര്‍ഭിണി ഓവുചാലില്‍ പ്രസവിച്ചുവെന്ന വാര്‍ത്ത പരന്നതോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it