palakkad local

ഡോക്ടര്‍മാര്‍ അവധിയില്‍ : താലൂക്ക് ആശുപത്രിയില്‍ വരിനിന്ന് രോഗികള്‍ വലഞ്ഞു



ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അവധിയായതിനെ തുടര്‍ന്ന് വിവിധ അസുഖങ്ങളുമായി ആശുപത്രിയിലെത്തിയ രോഗികള്‍ വരിനിന്ന് വലഞ്ഞു. അത്യാഹിതവിഭാഗത്തിലടക്കം ആറ് ഡോക്ടര്‍മാരും, പത്ത് ജൂനിയര്‍ ഡോക്ടര്‍മാരുമാണ് ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ അഞ്ച് ഡോക്ടര്‍മാര്‍ അവധിയെടുത്ത് പോയി. ഇതേ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് മണിക്കൂറുകളോളം വരിനില്‍ക്കേണ്ടി വന്നത്. ഒപിയില്‍ ഒരു ഡോക്ടര്‍ മാത്രമാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. ഏറെ നേരം വരിയില്‍ നിന്നിട്ടും ഡോക്ടറെ കാണാന്‍ കഴിയാതെ ചിലര്‍ക്ക് തിരിച്ചു പോവേണ്ടി വന്നു. ഇവരില്‍ പലര്‍ക്കും സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടുണ്ടായി. മറ്റ് വിഭാഗത്തിലെ ഡോക്ടര്‍മാരെ കൂടി ഒപിയില്‍ ഡ്യൂട്ടിക്കിട്ടതോടെയാണ് തിരക്കിന് താല്‍ക്കാലികമായി ശമനമുണ്ടായത്. അനസ്‌തേഷ്യ വിഭാഗത്തില്‍ പുതിയതായി ചുമതലയേറ്റ ഡോക്ടര്‍ അവധിയെടുത്തതും, ഇഎന്‍ടി വിഭാഗത്തിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റിനെ ജില്ലാ ആശുപത്രിയിലേക്ക് താല്‍കാലികമായി മാറ്റിയതും ആശുപത്രി പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it