malappuram local

ഡോക്ടര്‍മാര്‍ക്കെതിരേ ന്യൂനപക്ഷ കമ്മീഷനില്‍ പരാതി

മലപ്പുറം: ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്നലെ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ വന്നത് ചികില്‍സാപിഴവ് സംബന്ധിച്ച രണ്ട് പരാതികള്‍. തൃശൂര്‍ മെഡിക്കല്‍ കോളജിലെ യൂറോളജിസ്റ്റ് വേദന സംഹാരിയോ അനസ്‌തേഷ്യയോ നല്‍കാതെ മൂത്രനാളിയില്‍ സ്‌റ്റെന്റ് കയറ്റി എന്നതായിരുന്നു മൂക്കുതല ചേലക്കാട് മാളിയേക്കല്‍ അബ്ദുള്‍ ലത്തീഫിന്റെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി, ജനറല്‍ ഫിസിഷ്യന്‍ എന്നിവരടങ്ങുന്ന വിദഗ്ധസമിതി രൂപീകരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. പി കെ ഹനീഫ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. പെരിന്തല്‍ണ്ണ മൗലാനാ ആശുപത്രിയിലെ ന്യൂറോ സര്‍ജനെതിരായ പരാതിയാണ് മറ്റൊന്ന്. ചികില്‍സാപിഴവുമൂലം മാതാവിന്റെ ആരോഗ്യനില വഷളായതായി കാണിച്ച് അഡ്വ. സലിം ചൂരപ്പിലാന്‍ എന്നയാളാണ് പരാതി നല്‍കിയത്. 2017 നവംബര്‍ 30 നാണ് സലിമിന്റെ മാതാവ് അഡ്വ. അയിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ റിപോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ കോഴിക്കോട് മെഡിക്കല്‍ സൂപ്രണ്ടിന് ഉത്തരവ് നല്‍കി. 24 പരാതികളാണ് ഇന്നലെ കമ്മീഷന്‍ പരിഗണിച്ചത്.

Next Story

RELATED STORIES

Share it