kasaragod local

ഡോക്ടര്‍മാരുടെ സമരംജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു

കാഞ്ഞങ്ങാട്: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ജില്ലയിലെ ഡോക്ടര്‍മാര്‍ നടത്തിയ പണിമുടക്ക് രോഗികളെ ബാധിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ഡോക്ടര്‍മാര്‍ രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയാണ് പണിമുടക്കിയത്.
അതുകൊണ്ട് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ മെഡിക്കല്‍ ബന്ദ് കാര്യമായി ബാധിച്ചില്ല. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിയ രോഗികള്‍ വലഞ്ഞു. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഒപി വിഭാഗം ബഹിഷ്‌കരിച്ചതിനാല്‍ വിവിധ രോഗങ്ങള്‍ ബാധിച്ച് ചികില്‍സക്കെത്തിയ രോഗികള്‍ ചികില്‍സ കിട്ടാതെ ബുദ്ധിമുട്ടി. മലയോരത്ത് നിന്ന് മറ്റും ഡോക്ടര്‍മാരുടെ പണിമുടക്കറിയാതെ ആശുപത്രികളിലെത്തിയ രോഗികളാണ് മണിക്കൂറുകളോളം കാത്ത് നിന്ന് നിരാശരായി മടങ്ങേണ്ടെി വന്നത്.
ഗുരുതര പരിക്കേറ്റ രോഗികളെ പോലും പരിശോധിക്കാ ന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. എന്നാല്‍ ചില ആശുപത്രികളില്‍ നാട്ടുക്കാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ എത്തിയ രോഗികളെ മാത്രമാണ് ഡോക്ടര്‍മാര്‍ പരിശോധിച്ചത്. ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാര്‍ ഹാജരായില്ല. 12 മണിക്കൂര്‍ പ്രതിഷേധത്തിനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്തത്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒയും രംഗത്തുണ്ടായിരുന്നു.
Next Story

RELATED STORIES

Share it