Flash News

ഡൊമിനിക് ടെഡെസ്‌കോ ഷാല്‍കെ പരിശീലകന്‍



ബെര്‍ലിന്‍: മാര്‍കസ് വീന്‍സ്ലര്‍ക്ക് പകരക്കാരനായി ഡൊമിനിക് ടെഡെസ്‌കോ ജര്‍മന്‍ ബുണ്ടസ് ലീഗ ഷാല്‍കെ പരിശീലകനാവും. രണ്ടാം ഡിവിഷന്‍ ടീമായ എര്‍സ്‌കെബിഗ് ആവേയുടെ പരിശീലകനായിരുന്നു ടെഡെസ്‌കോ. ജര്‍മനിയിലെ മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തല്‍ നേരിട്ട ക്ലബ്ബിനെ മികച്ച പ്രകടനം കൊണ്ട് രണ്ടാം ഡിവിഷനില്‍ പിടിച്ചുനിര്‍ത്തിയത് ടെഡെസ്‌കോയുടെ പരിശീലനമായിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മോശം പ്രകടനം കാഴ്ചവച്ചത് കൊണ്ടാണ് ഷാല്‍കെ പരിശീലകനെ നീക്കിയത്.
Next Story

RELATED STORIES

Share it