Flash News

ഡേ കെയറുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കും: മന്ത്രി



കൊച്ചി: സംസ്ഥാനത്തെ ഡേകെയറുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സാമൂഹിക നീതി ഡയറക്ടര്‍ അനുപമ ഐഎഎസിനെ നിയോഗിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. സാമൂഹികക്ഷേമ വകുപ്പിന്റെ ജില്ലാതല ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഡേകെയറുകളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. അഞ്ചുമാസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ ഡേകെയറുകളെക്കുറിച്ചുമുള്ള റിപോര്‍ട്ട് ശേഖരിക്കും. ഇതില്‍ നിലവാരമില്ലെന്നു തെളിഞ്ഞാല്‍ അതത് ഡേകെയറുകള്‍ അടച്ചുപൂട്ടുവാന്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞമാസം കൊച്ചിയിലെ ഡേകെയറിന്റെ നടത്തിപ്പുകാരി കുട്ടിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ക്കു പിന്നാലെയാണു സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഡേകെയറുകളെ കുറിച്ച് പൂര്‍ണമായ വിവരം ശേഖരിക്കുകയാണു സാമൂഹികക്ഷേമവകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.
Next Story

RELATED STORIES

Share it