Flash News

ഡേകെയറുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം



തിരുവനന്തപുരം: ഡേകെയറുകളില്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. എറണാകുളത്ത് ഡേകെയര്‍ ഉടമ പിഞ്ചുകുഞ്ഞിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ദക്ഷിണമേഖലാ റേഞ്ച് ഐജി മനോജ് എബ്രഹാമാണു നിര്‍ദേശം ന ല്‍കിയത്. എല്ലാ ഡേകെയര്‍ സെന്ററുകളിലും കാമറ സ്ഥാപിച്ച് ഇന്റര്‍നെറ്റ് വഴി കുട്ടികളുടെ തല്‍സമയ ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ക്ക് മൊബൈലിലൂടെയും കംപ്യൂട്ടറിലൂടെയും കാണാന്‍ സംവിധാനം ഒരുക്കണം. ഒരുമാസത്തിനുള്ളില്‍ കാമറ സ്ഥാപിക്കണമെന്നാണു നിര്‍ദേശം. തിരുവനന്തപുരം റേഞ്ചിന് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണു നിര്‍ദേശം നടപ്പാക്കുന്നത്. കൊച്ചി നഗരസഭാ പരിധിയിലുള്ള ഡേകെയറുകളില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.
Next Story

RELATED STORIES

Share it