ernakulam local

ഡെപ്യൂട്ടി മേയര്‍; മുസ്‌ലിം സമുദായത്തെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാവുന്നു

മട്ടാഞ്ചേരി: കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിലേക്ക് മുസ്‌ലിം സമുദായത്തിന് പരിഗണന നല്‍കണമെന്ന ആവശ്യം ഉയരുന്നു. മേയര്‍ സ്ഥാനം ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് യുഡിഎഫ് നല്‍കുമ്പോള്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മുസ്‌ലിം സമുദായത്തിന് അര്‍ഹതയുണ്ടെന്നാണ് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നത്.
നേരിയ ഭൂരിപക്ഷമുള്ള യുഡിഎഫില്‍ കോണ്‍ഗ്രസില്‍ നിന്ന് രണ്ട് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. രണ്ടുപേരും വനിതകളാണ്. ഈരവേലിയില്‍ നിന്നുള്ള ഷെമീനയും ചക്കരപറമ്പില്‍ നിന്നുള്ള നസീമയുമാണവര്‍. പിന്നെ യുഡിഎഫില്‍ മുസ്‌ലിം ലീഗിന്റെ പ്രതിനിധികളായി വിജയിച്ച ടി കെ അഷറഫും പി എം ഹാരിസുമാണുള്ളത്.
സ്വാഭാവികമായും മുന്നണിയിലെ രണ്ടാമത്തെ ഘടക കക്ഷിയെന്ന നിലയില്‍ രണ്ട് സീറ്റുള്ള മുസ്‌ലിം ലീഗ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായി രംഗത്തുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഈ സ്ഥാനം വിട്ട് നല്‍കേണ്ടയെന്ന തീരുമാനത്തിലാണ്. അങ്ങനെ വന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം മുസ്‌ലിം വിഭാഗത്തിന് ലഭിക്കാതെ വരും. ടി എം മുഹമ്മദിന് ശേഷം മുസ്‌ലിം വിഭഗത്തില്‍ നിന്ന് മേയര്‍ മാരുണ്ടായിട്ടില്ല. അതും എല്‍ഡിഎഫാണ് ഈ പരിഗണന നല്‍കിയിട്ടുള്ളത്. കഴിഞ്ഞ തവണ യുഡിഎഫിന് അധികാരം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷമുണ്ടെന്ന പേരില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കിയിരുന്നില്ല.
ലീഗിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലഭിച്ചാല്‍ കൗണ്‍സിലില്‍ സീനിയറും കഴിഞ്ഞ നഗരസഭയില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി തിളങ്ങിയ ടി കെ അഷറഫിനെയാവും പരിഗണിക്കുക.
Next Story

RELATED STORIES

Share it