ഡെപ്യൂട്ടി ജനറല്‍ മാനേജര്‍

സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപണ്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പിആന്റ്എ) സ്ഥിരം ഒഴിവുണ്ട്.  2017 ജനുവരി ഒന്നിന് 2017ല്‍ 52 വയസ്സ് കവിയരുത്.  (എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും). ഒരു അംഗീകൃത സ്ഥാപനത്തില്‍/സര്‍വകലാശാലയില്‍ നിന്നു പേഴ്‌സണല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആന്റ് ലേബര്‍ വെല്‍ഫെയറില്‍ നേടിയ പിജി ഡിഗ്രിയാണ് യോഗ്യത.ലേബര്‍ലോ പ്രത്യേക വിഷയമായി എല്‍എല്‍ബി ഉള്ളവര്‍ക്ക് മുന്‍ഗണന. പേഴ്‌സണല്‍ മാനേജ്‌മെന്റ്/ഹ്യൂമന്‍ റിസോഴ്‌സസ് എക്‌സിക്യൂട്ടീവ് തലത്തില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷന്‍ പ്രവൃത്തിപരിചയവും കുറഞ്ഞത് 500 തൊഴിലാളികളുള്ള ഏതെങ്കിലും പ്രമുഖ വ്യവസായ സ്ഥാപനത്തിലെ പേഴ്‌സണല്‍/എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ മാനേജരായി അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 12നകം പ്രഫഷനല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫിസില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
Next Story

RELATED STORIES

Share it