thrissur local

ഡെങ്കിപ്പനി സ്ഥിരീകരണത്തെച്ചൊല്ലി അന്നമനടയില്‍ വിവാദം



മാള: അന്നമനട പഞ്ചായത്ത് വാര്‍ഡ് 17 മേലഡൂരില്‍ ഡെങ്കിപനി സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലന്ന് പരാതി. മേലഡൂര്‍ ചക്കാലക്കല്‍ വറീതിന്റ മകള്‍ സ്‌റ്റെല്ല  (52) ക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്. ഈ മാസം തുടക്കത്തില്‍ പനി മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് മാള സാമൂഹ്യരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്തി. രക്ത പരിശോധനക്ക് ശേഷം ഡെങ്കിയാണന്ന് ചികില്‍സ നടത്തിയ ഡോക്ടര്‍ മനു പറഞ്ഞതായും, കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചതായും സ്‌റ്റെല്ല പറയുന്നു. അപ്രകാരം സൂക്ഷിക്കുകയും വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും ലഭ്യമായ ഡെങ്കി പ്രതിരോധം പാലിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് വാര്‍ഡ് അംഗവും മാമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും സന്ദര്‍ശനം നടത്തിയ ആരോഗ്യ  ഉദ്യോഗസ്ഥരും സ്‌റ്റെല്ലക്ക് ഡെങ്കിപനിയല്ല ബാധിച്ചതെന്നും ഈ വാര്‍ഡില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ഇല്ലന്നും പറഞ്ഞ് തിരിച്ചുപോയതായി സ്‌റ്റെല്ല പറയുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കി പരത്തുന്ന കീടങ്ങളെ തുരത്താന്‍ നടപടി സ്വീകരിച്ചില്ലെന്നും ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്നും സി.എം.പി.ഏരിയാ സെക്രട്ടറി താണിക്കല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it