kannur local

ഡെങ്കിപ്പനി വ്യാപിക്കുന്നു; ഭീതിയൊഴിയാതെ ജനം



പയന്നൂര്‍: ഏഴിമല നാവിക അക്കാദമിക്ക് സമീപം ആറുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ വിവിധ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അഞ്ചു സ്ത്രീകള്‍ക്കും ഒരു കുട്ടിക്കുമാണ് പനി ബാധിച്ചത്. ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. നാവിക അക്കാദമിയുടെ മാലിനജല സംസ്‌കരണ പ്ലാന്റ് മൂലം ദുരിതം പേറുന്ന കുടുംബങ്ങളിലാണ് ഡെങ്കിപ്പനി എന്നത് ഏറെ ആശങ്കയുണര്‍ത്തുന്നു. കിണറുകളില്‍ മാലിന്യം നിറഞ്ഞ് കഴിഞ്ഞ മൂന്നുമാസമായി സമരപാതയിലായിരുന്ന ജനതയ്ക്ക് വീണ്ടും ഭീഷണി ഡെങ്കിപ്പനി രൂപത്തില്‍ എത്തിയിരിക്കുകയാണ്. നാവിക അക്കാദമി അധികൃതര്‍ വൈകുന്നേരങ്ങളില്‍ പ്രദേശത്ത് ഫോഗിങ് നടത്തിയിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി പ്രദേശവാസികള്‍ ആശുപത്രിയെ ആശ്രയിക്കുകയാണ്. മാടായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായും റിപോര്‍ട്ടുണ്ട്. പാനൂര്‍ നഗരസഭയിലെ അണിയാരം വലിയാണ്ടി പീടികയില്‍ ജോലിചെയ്യുന്നയാള്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മട്ടന്നൂര്‍ സ്വദേശിയായ ഇയാള്‍ പൂമരച്ചോട്ടിലിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണു താമസം. ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പൂമരച്ചോട്ടിലില്‍ അടിയന്തര കുടുംബയോഗങ്ങള്‍ നടന്നു. ബോധവല്‍ക്കരണ യോഗങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it