Flash News

ഡെങ്കിപ്പനി ബാധിച്ച് 17കാരി മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് 17കാരി മരിച്ചു
X


മഞ്ചേരി: ഡെങ്കിപ്പനി ബാധിച്ച് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. മഞ്ചേരി ആമയൂര്‍ വടക്കേകളത്തില്‍ സുരേഷ് കുമാറിന്റെ മകള്‍ സ്‌നേഹ(17)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷവും പനി വിട്ടുമാറാതായതിനെ തുടര്‍ന്ന് ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.മഞ്ചേരി ജെഎസ്ആര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ്. മാതാവ്:നിഷ, സഹോദരങ്ങള്‍:സായൂജ്, ശ്രേയ
Next Story

RELATED STORIES

Share it