Flash News

ഡെങ്കിപ്പനി ബാധിച്ച് മരിച്ചു



തൃശൂര്‍: തൃശൂരില്‍ ഡെങ്കിപ്പനി ബാധിച്ചു പച്ചക്കറി വ്യാപാരി മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശക്തന്‍ മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി നെല്ലിക്കുന്ന് സ്വദേശി കൊമ്പന്‍ വീട്ടില്‍ ഫ്രാന്‍സിസാ(53)ണ് മരിച്ചത്. പനിബാധയെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സുഹിത അറിയിച്ചു. പനിബാധിതര്‍ കൃത്യമായി വിശ്രമിക്കുകയും വിദഗ്ധ ചികില്‍സ തേടുകയും വേണമെന്നും ഡിഎംഒ ആവശ്യപ്പെട്ടു. ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച മരത്താക്കര, പഴയനൂര്‍, എളനാട്, കൈപ്പമംഗലം എന്നിവിടങ്ങളില്‍   പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it