kozhikode local

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

താമരശ്ശേരി: ദേശീയ ഡെങ്കിദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റ് കുട്ടിയമ്മ മാണി നിര്‍വഹിച്ചു. ജില്ലയില്‍ കൂടുതല്‍ ഡെങ്കിപ്പനി കണ്ടെത്തിയ പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്ത് പൊട്ടിക്കൈ പ്രദേശത്ത്് ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ചുര സംരക്ഷണ സമിതി, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി തോട്ടം മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍ അധ്യക്ഷത വഹിച്ചു. താരമശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കേശവനുണ്ണി പ്രഭാഷണവും ജില്ലാ മലേറിയ ഓഫിസര്‍ പ്രകാശ്കുമാര്‍ വിഷയാവതരണവും നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഒതയോത്ത് അഷറഫ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുജീബ് മാക്കണ്ടി, ഐ ബി റജി, അംബികാ മംഗലത്ത്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ടെക്—നിക്കല്‍ അസിസ്റ്റന്റ് കുമാരന്‍ പി കെ, മെഡിക്കല്‍ ഓഫീസര്‍ ഡോ.ദീപ, ടെക്—നിക്കല്‍ അസിസ്റ്റന്റ് നാരായണന്‍ ഷെര്‍ള, ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍ ഒ കെ ജനാര്‍ദ്ധനന്‍ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്ത മൂന്ന്, നാല് വാര്‍ഡുകളില്‍ വരും ദിവസങ്ങളില്‍ മെഡിക്കല്‍ ക്യാംപും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരോഗ്യ- ആശാ- സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഗൃഹസന്ദര്‍ശനവും നടത്തും.
എല്ലാ സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വീടുകളുലും ആരോഗ്യ പ്രവര്‍ത്തകരുടെയും ആരോഗ്യസേനയുടെയും നേതൃത്വത്തി ല്‍ സന്ദര്‍ശനം നടത്തി ഡ്രൈഡേ ആചരിക്കുന്നതിനുളള നിര്‍ദേശം നല്‍കും. കൂടാതെ ഹെല്‍ത്തി കേരളയുടെ ഭാഗമായി 26ന് എല്ലാ ഭക്ഷണശാലകളിലും 29ന് സ്‌കൂളുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ അറിയിച്ചു.
Next Story

RELATED STORIES

Share it